crime-news

AI Generated Images

ഗെയിം കളിക്കാന്‍ മൊബൈല്‍ ഫോണ്‍ നല്‍കാത്തതില്‍ പ്രകോപിതനായ മകന്‍ അമ്മയെ കുത്തിപ്പരുക്കേല്‍പ്പിച്ചു. കോഴിക്കോട് പയ്യോളിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. അമ്മ ഉറങ്ങിക്കിടക്കുന്ന സമയത്താണ് പതിനാലുകാരന്‍ കത്തികൊണ്ട് കുത്തിയത്. കഴുത്തില്‍ കുത്തേറ്റ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

'ഫ്രീ ഫയര്‍' എന്ന ഗെയിമിന് അടിമയാണ് കുട്ടി. തന്‍റെ മൊബൈലിലെ നെറ്റ് തീര്‍ന്നതിനെ തുടര്‍ന്ന് ഗെയിം കളിക്കാന്‍ മൊബൈല്‍ ചാര്‍ജ് ചെയ്ത് തരാന്‍ കുട്ടി അമ്മയോട് ആവശ്യപ്പെട്ടിരുന്നു. നടക്കാതെ വന്നതോടെ അമ്മയുടെ മൊബൈല്‍ ഗെയിം കളിക്കാന്‍ വേണമെന്നായി. മകന്‍ ഗെയിമിന് അടിമയായതിനാല്‍ മൊബൈല്‍ നല്‍കാന്‍ അമ്മ തയാറായില്ല. ഇതില്‍ പ്രകോപിതനായ പതിനാലുകാരന്‍ അമ്മ ഉറങ്ങിക്കിടക്കുന്ന സമയത്ത് കത്തിയുമായി വന്ന് കഴുത്തിന് കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു.

കുത്തേറ്റ യുവതിയെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി അപകടാവസ്ഥ പിന്നിട്ടതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.