kollam

TOPICS COVERED

കൊല്ലം തെന്മല ഇടമണ്ണില്‍ സദാചാര ഗുണ്ടായിസം. യുവാവിനെ നഗ്നനാക്കി പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു. അഞ്ചംഗ സംഘത്തിലെ നാലുപേരെ പൊലീസ് അറസ്റ്റു ചെയ്തു. 

 

ഇടമണ്‍ സ്വദേശി നിഷാദിനെയാണ് അഞ്ചംഗ സംഘം നഗ്നനാക്കി കെട്ടിയിട്ട് മര്‍ദിച്ച് അവശനാക്കിയത്. കഴിഞ്ഞ വ്യാഴം രാത്രി ഒന്‍‌പതിന് ആനൂരിലുളള വനിതാസുഹൃത്തിന്റെ വീട്ടില്‍ എത്തിയ നിഷാദിനെ ഇടമണ്‍ സ്വദേശിയായ സുജിത്തിന്റെ നേതൃത്വത്തിലുളള സംഘം പിടികൂടി ആക്രമിക്കുകയായിരുന്നു. മാരകായുധങ്ങള്‍ക്കൊണ്ട് ആക്രമിച്ച് അവശനാക്കിയശേഷം നഗ്നനാക്കി വൈദ്യുതി തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു.

ഇരുമ്പുകമ്പികൊണ്ട് അടിക്കുകയും വാള്‍ ഉപയോഗിച്ച് മുഖത്ത് പരുക്കേല്‍പ്പിക്കുകയും ചെയ്തു. തെന്മല പൊലീസ് എത്തിയാണ് നിഷാദിനെ ആശുപത്രിയിലെത്തിച്ചത്. ഇടമൺ സ്വദേശികളായ സുജിത്ത്, രാജീവ്, സിബിൻ, അരുൺ എന്നിവരാണ് അറസ്റ്റിലായത് സ്ത്രീവിഷയവുമായി ബന്ധപ്പെട്ട് സുജിത്തും നിഷാദും തമ്മിൽ ഏറെ നാളായി തര്‍ക്കം നിലനിന്നിരുന്നു. ഇതിന്റെ പേരിലുളള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് കേസ്.