ഭര്‍ത്താവുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ യോഗ ട്രെയിനറെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്ത് യുവതി. മരിച്ചെന്ന് കരുതി ക്വട്ടേഷന്‍സംഘം കുഴിച്ചിട്ട യോഗ ട്രെയിനര്‍ നാടകീയമായി തിരിച്ചെത്തി പൊലീസിന് പരാതി നല്‍കി. കര്‍ണാടകയിലെ ചിക്കബെല്ലാപ്പൂരിലാണ് സംഭവം.
യോഗ ട്രെയിനറായ അര്‍ച്ചയുമായി ഭര്‍ത്താവ് സന്തോഷിന് വഴിവിട്ട ബന്ധമുണ്ടന്ന് വിശ്വസിച്ചാണ് ഭാര്യ ബിന്ദു അവരെ കൊല്ലാന്‍ ക്വട്ടേഷന്‍ ല്‍കിയത് . ക്വട്ടേഷന്‍ സംഘാംഗങ്ങളിലൊരാള്‍ യോഗ പഠിക്കാനെന്ന രീതിയില്‍ അര്‍ച്ചനയുടെ അടുത്തെത്തി. അര്‍ച്ചനയുടെ വിശ്വാസം നേടിയെടുത്തതിന് ശേഷം കൂട്ടുകാരുമായി ചേര്‍ന്ന് അവരെ തട്ടിക്കൊണ്ടുപോയി. വനമേഖയില്‍ കൊണ്ടുപോയി കൊലപ്പെടുത്താനായി കഴുത്തു ഞെരിച്ചു . അര്‍ച്ചന മരിച്ചെന്ന വിശ്വാസത്തില്‍ കുഴിച്ചു മൂടി .
എന്നാല്‍ യോഗാഭ്യാസിയായ അര്‍ച്ചന ആക്രമികള്‍ കഴുത്തു ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ ശ്വാസം നിയന്ത്രിച്ച് മരിച്ചതായി അഭിനയിച്ചു . ആഴം കുറഞ്ഞ കുഴിയിലാണ് അവരെ മൂടിയത് . അക്രമികള്‍ സ്ഥലംവിട്ടയുടന്‍ മണ്ണ് നീക്കി കുഴിയില്‍ നിന്ന് പുറത്തുകടന്ന അവര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അര്‍ച്ചനയ്ക്കെതിര ക്വട്ടേഷന്‍ നല്‍കിയത് ബിന്ദുവാണെന്ന് വ്യക്തമായത് . ഭര്‍ത്താവ് സന്തോഷുമായി അര്‍ച്ചനയ്ക്ക് അടുപ്പമുണ്ടെന്ന സംശയമാണ് ക്വട്ടേഷന്‍ നല്‍കാന്‍ കാരണമാതെന്നും പൊലീസ് പറഞ്ഞു.