TOPICS COVERED

തൃശൂര്‍ തലോരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു. കുടുംബവഴക്കാണ് കാരണം. തൃശൂര്‍ തലോര്‍ സ്വദേശിയായ അന്‍പതുകാരന്‍ ജോജുവാണ് ഭാര്യ ലിന്‍ജുവിനെ കൊന്ന് ജീവനൊടുക്കിയത്. ലിന്‍ജുവിന് മുപ്പത്തിയാറു വയസായിരുന്നു. ഇരുവരും ആദ്യത്തെ ജീവിതപങ്കാളിയെ ഉപേക്ഷിച്ച ശേഷം രണ്ടാമതു വിവാഹം കഴിച്ചവരാണ്. 

ഒന്നരവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ലിന്‍ജു ബ്യൂട്ടിഷനാണ്. തടിമില്ലിലെ ഈര്‍ച്ചവാളുകള്‍ മൂര്‍ച്ച കൂട്ടുന്ന സ്ഥാപനത്തിന്റെ ഉടമയാണ് ജോജു. വീട്ടില്‍ നിന്ന് നിരന്തരം ബഹളം കേള്‍ക്കുമായിരുന്നു. ഭാര്യയുടെ നിലവിളി കേട്ടപ്പോള്‍ സ്ഥിരം കുടുംബവഴക്കിന്റെ ബഹളമാണെന്നാണ് നാട്ടുകാര്‍ കരുതിയത്. വീടിന്‍റെ ടറസില്‍ ജോജു തൂങ്ങിനില്‍ക്കുന്നത് കണ്ടപ്പോഴാണ് അയല്‍വാസികള്‍ പൊലീസിനെ വിളിച്ചത്. 

ആദ്യത്തെ ജീവിത പങ്കാളിയില്‍ ഇരുവര്‍ക്കും മക്കളുണ്ട്. ലിന്‍ജുവിന്റെ മക്കളാണ് കൂടെയുള്ളത്. മക്കള്‍ സ്കൂളില്‍ പോയ സമയത്തായിരുന്നു കൊലപാതകം. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.