പത്തനംതിട്ടയില്‍ എസ്.എഫ്.ഐക്കാര്‍ തെരുവില്‍ തമ്മിലടിച്ചു. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ തര്‍ക്കത്തെത്തുടര്‍ന്നാണ് കൂട്ടയടി. ഇടപെടാന്‍ എത്തിയ പൊലീസുകാര്‍ക്കും അടി കിട്ടി. എസ്.ഐക്ക് പരുക്കേറ്റു. മൂന്നുപേര്‍ കസ്റ്റഡിയിലാണ്. പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. എസ്.എഫ്.ഐ പ്രവര്‍ത്തകരല്ല തമ്മിലടിച്ചതെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.