തിരുവനന്തപുരം കഴക്കൂട്ടത്ത് സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്തതായി പരാതി. താമസിക്കുന്ന അപ്പാര്‍ട്ട്മെന്റില്‍ കയറി നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം പീഡിപ്പിച്ചെന്നാണ് പരാതി. കാമുകന്റെ സുഹൃത്തായ തിരുവനന്തപുരം സ്വദേശി ദീപുവിനെതിരെ പൊലീസ് കേസെടുത്തു. ദീപു ഒളിവിലെന്ന് പൊലീസ്.
ചൊവ്വാഴ്ച അര്‍ധരാത്രിക്ക് ശേഷമാണ് ബലാല്‍സംഗം നടന്നത്. കാമുകനേക്കുറിച്ച് പറയാനുണ്ടെന്ന് പറഞ്ഞാണ് പ്രതി അപ്പാര്‍ട്മെന്റിലെത്തിയത്. പരാതിക്കാരിയുടെ കാമുകന് മറ്റ് ബന്ധങ്ങളുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. വിഷമിച്ചിരുന്ന പരാതിക്കാരിക്ക് നിര്‍ബന്ധിച്ച് മദ്യം നല്‍കി. പീഡനദൃശ്യം മൊബൈലില്‍ പകര്‍ത്തിയെന്നും ആക്ഷേപം. പീഡനവിവരം പുറത്തുപറഞ്ഞാല്‍ മൊബൈല്‍ദൃശ്യം പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. പീഡനദൃശ്യം പുറത്തുപ്രചരിപ്പിച്ചെന്ന് സംശയമെന്നും പെണ്‍കുട്ടി മൊഴി നല്‍കി.