daughter-of-a-kannada-coupl

കണ്ണൂര്‍ പയ്യന്നൂരില്‍ കന്നഡ ദമ്പതികളുടെ മകളെ കാണാതായെന്ന് പരാതി. കുട്ടിയെ ബന്ധു സ്കൂട്ടറില്‍ കൊണ്ടുപോകുന്ന സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചു. പൊലീസ് അന്വേഷണത്തില്‍ കുട്ടിയെ ബന്ധു സ്കൂട്ടറില്‍ കൊണ്ടുപോകുന്ന സി.സി.ടി.വി ദൃശ്യം ലഭിച്ചു. ബൈക്ക് തള്ളികൊണ്ടുപോകുന്നതും കുട്ടി പിന്നാലെ പോകുന്നതുമാണ് ദൃശ്യങ്ങളില്‍.  

 

പുലര്‍ച്ചെ നാല് മണിയോെടയാണ് കുട്ടിയെ ബന്ധു കൊണ്ടുപോയത്. ഈ ബന്ധുവിനെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചിട്ടും ലഭിക്കുന്നില്ല. മീന്‍ പിടുത്തതിനായി കേരളത്തില്‍ എത്തിയ കുടുംബം 6 വര്‍ഷമായി ഇവിടെ ഉണ്ട്. കുട്ടിക്കായി പൊലീസ് അന്വേഷണം വ്യാപിച്ചിരിക്കുകയാണ്.

ENGLISH SUMMARY:

Complaint that the daughter of a Kannada couple is missing in Payyannoor, Kannur