bengaluru-attack-4

ബെംഗളുരുവില്‍ മലയാളി കുടുംബത്തിനുനേരെ ആക്രമണം. സഹോദരിയെ ഹോസ്റ്റലില്‍ കൊണ്ടുവിടാനെത്തിയ യുവാവിനെയും ബന്ധുക്കളെയും ഒരു സംഘം വളഞ്ഞിട്ടാക്രമിക്കുകയായിരുന്നു. ഇന്നലെ രാത്രി 12 മണിയോടെ ചന്താപുരയിലാണു സംഭവം. വയനാട് പുല്‍പ്പള്ളി സ്വദേശിയായ ആദര്‍ശിനും സഹോദരിക്കും ബന്ധുക്കള്‍ക്കും നേരെയാണ് ആക്രമമുണ്ടായത്. 

 

ആദര്‍ശിന്റെ സഹോദരി നാരായണ ഹൃദയാലയ നഴ്സിങ് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. മറ്റൊരാവശ്യത്തിനായി നഗരത്തിലെത്തിയ ആദര്‍ശ് സഹോദരിയെ ചന്താപുരയിലെ തന്നെ  ബന്ധുവിന്റെ വീട്ടിലേക്ക് അത്താഴം കഴിക്കാന്‍ കൂടെകൂട്ടിയിരുന്നു. രാത്രി പതിനൊന്നരയോടെ സഹോദരിയെ ഹോസ്റ്റലില്‍ തിരികെ കൊണ്ടാക്കാനെത്തിയപ്പോള്‍ ഹോസ്റ്റല്‍ കെട്ടിട ഉടമയും മകനും അടക്കമുള്ള സംഘം ആക്രമിക്കുകയായിരുന്നു.

ENGLISH SUMMARY:

A Malayali family was attacked in Bengaluru.