കോഴിക്കോട് ആയഞ്ചേരി തണ്ണീര്‍പന്തലില്‍ ഓട്ടോ ഡ്രൈവര്‍ക്ക് വെട്ടേറ്റു. തണ്ണീര്‍പന്തലില്‍ സ്വദേശി ഇല്യാസിനാണ് വെട്ടേറ്റത്. വഴി ചോദിച്ചതിനെ തുടര്‍ന്നുണ്ടായ വാക്തര്‍ക്കമാണ് അക്രമത്തിന് കാരണം. കുറ്റിക്കാട്ടില്‍ കോളനിയില്‍ ദഗിലേഷിനെ നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. മരണവീട്ടിലേക്കുള്ള വഴി ചോദിച്ചതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. തണ്ണീര്‍പന്തലില്‍ ഓട്ടോ നിര്‍ത്തി സമീപത്തെ വീട്ടില്‍ വഴി ചോദിക്കാനെത്തിയപ്പോഴാണ് സംഭവം. വീട്ടിലുണ്ടായിരുന്നയാളാണ് ഇല്യാസിനെ ആക്രമിച്ചത്. വൈകീട്ട് 5.30 ഓടെയാണ് സംഭവം.
പരുക്കേറ്റ ഇല്യാസിനെ വടകര സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോയിലുണ്ടായിരുന്ന യാത്രകാര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നാദാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. തലയ്ക്ക് പുറകിലാണ് വെട്ടേറ്റത്. ഓട്ടോ ഡ്രൈവര്‍മാരാണ് ഇല്യാസിനെ ആശുപത്രിയില്‍ എത്തിച്ചത്.