കണ്ണൂര്‍ തലശേരി ബി.ഇ.എം.പി എച്ച്.എസ്.എസില്‍ അധ്യാപികയുടെ മുഖത്തടിച്ച് വിദ്യാര്‍ഥി. ക്ലാസ് എടുക്കുന്നതിനിടെയാണ് ജ്യോഗ്രഫി അധ്യാപിക വൈ.സിനിക്ക് മര്‍ദനമേറ്റത്. പ്ലസ് വണ്‍ ക്ലാസില്‍ അതിക്രമിച്ച് കയറിയാണ് പ്ലസ് ടു വിദ്യാര്‍ഥി ആക്രമിച്ചത്. കുട്ടിയെ മര്‍ദിക്കുന്നത് തടയുന്നതിനിടെയാണ് അടിയേറ്റതെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. വിദ്യാര്‍ഥിയെ പുറത്താക്കുമെന്നും കോളജ് അധികൃതര്‍ അറിയിച്ചു. അതേസമയം, അധ്യാപികയെ കുട്ടി മനപൂര്‍വം മര്‍ദിച്ചതല്ലെന്നും വിശദീകരണം ഉയര്‍ന്നിട്ടുണ്ട്. അടിയേറ്റ അധ്യാപിക ആശുപത്രിയില്‍ ചികില്‍സ തേടി.