ആലപ്പുഴ തകഴി കുന്നുമ്മയില്‍ നവജാതശിശുവിനെ കൊന്നു കുഴിച്ചുമൂടി. ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ യുവതിയുടെ കാമുകനും സുഹൃത്തും അറസ്റ്റില്‍. ഇവര്‍ തകഴി സ്വദേശികളാണെന്ന് പൊലീസ് അറിയിച്ചു.
പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. യുവതിയും കാമുകനും ഹോട്ടല്‍ മാനേജ്മെന്‍റ് കോഴ്സ് പഠിച്ച ശേഷം തിരുവനന്തപുരത്ത് ജോലി ചെയ്തു വരുന്നതിനിടയിലാണ് അടുപ്പത്തിലായത്. തുടര്‍ന്ന് യുവതി ഗര്‍ഭിണിയാവുകയും പ്രസവിക്കുകയുമായിരുന്നു. സംഭവം വീട്ടിലറിയാതിരിക്കാനാണ് കൊലപാതകമെന്ന് പൊലീസ് സംശയിക്കുന്നു.