തിരുവല്ല പുളിക്കീഴ് സി.ഐ വാങ്ങിയ ചിക്കന്‍ ബിരിയാണിയില്‍ ചത്ത പഴുതാര. പുളിക്കീഴ് സിഐ അജിത്കുമാര്‍ ഉച്ചയ്ക്ക് ഒന്നരയോടെ വാങ്ങിയ ചിക്കന്‍ ബിരിയാണിയിലാണ് ചത്ത പഴുതാരയെ കണ്ടത്. ബിരിയാണി പകുതിയോളം കഴിച്ചിരുന്നു. സി.ഐയുടെ പരാതിയില്‍ ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥരെത്തി കടപ്ര ജങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ അടപ്പിച്ചു. ഹോട്ടലിന്‍റെ അടുക്കള വൃത്തിഹീനമായ നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും മാര്‍ച്ചില്‍ ലൈസന്‍സ് കാലാവധി അവസാനിച്ചെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി