puthukkad-suicide

TOPICS COVERED

തൃശൂർ പുതുക്കാട് യുവതിയുടെ ആത്മഹത്യയിൽ ഭർത്താവിനെതിരെ കേസ്.  പുതുക്കാട് സ്വദേശി അനഘയുടെ മരണത്തിലാണ് ഭര്‍ത്താവ് ആനന്ദിനെതിരെ പുതുക്കാട് പൊലീസ് കേസെടുത്തത്. പ്രണയത്തിലായിരുന്ന ആനന്ദും അനഘയും കഴിഞ്ഞ ജനുവരിയില്‍   വീട്ടുകാരറിയാതെ വിവാഹം ചെയ്തിരുന്നതായി പൊലീസ് പറയുന്നു.  രണ്ടുമാസം മുന്‍പ് നടന്ന വിവാഹ നിശ്ചയത്തിനുശേഷം ടെക്നോപാര്‍ക്കില്‍ ജോലി ലഭിച്ച അനഘയെ ജോലിക്കുപോകാന്‍ ആനന്ദ് അനുവദിച്ചിരുന്നില്ല.  ഇതേ തുടര്‍ന്നാണ് അനഘ ആത്മഹത്യ്ക്ക് ശ്രമിച്ചത്. ചികില്‍സയിലായിരുന്ന അനഘ ഇന്നലെയാണ് മരിച്ചത്.  ആത്മഹത്യാശ്രമത്തിന് പിന്നാലെയാണ് ഇരുവരും വിവാഹം കഴിച്ച വിവരം വീട്ടുകാര്‍ അറിഞ്ഞത്. 

 
ENGLISH SUMMARY:

lady commit suicide; case against husband