കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികില്‍സക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ ആരോപണവിധേയനായ ഫിസിയോതെറപ്പിസ്റ്റ് ബി.മഹേന്ദ്രന്‍ നായരെ സസ്പെന്‍ഡ് ചെയ്തു. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ബുധനാഴ്ചയാണ് മറ്റൊരു ജില്ലയിലെ ആശുപത്രിയില്‍ നിന്ന് സ്ഥലംമാറി എത്തിയ ഫിസിയോതെറപ്പിസ്റ്റ് യുവതിയെ ചികില്‍സയുടെ മറവില്‍ പീഡിപ്പിച്ചത്.
ഒരുമാസമായി പെണ്‍കുട്ടി ഇവിടെ ചികിത്സയ്ക്കെത്തുന്നുണ്ടായിരുന്നു. എന്നാല്‍ സ്ഥിരമായി കാണിക്കുന്ന ഡോക്ടര്‍ക്ക് തിരക്കായതിനാലാണ് സ്ഥംമാറിയെത്തിയ ഫിസിയോതെറാപ്പിസ്റ്റിന്‍റെയടുത്ത് പെണ്‍കുട്ടി അന്നേദിവസം ചികില്‍സ തേടിയത്. വെള്ളയില്‍ പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.