കോഴിക്കോട് തിരുവമ്പാടിയില്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ മര്‍ദിച്ച അജ്മലിന്‍റെ ജാമ്യാപേക്ഷ തള്ളി. ഉദ്യോഗസ്ഥരെ അജ്മല്‍ മര്‍ദിച്ചത് പ്രഥമദൃഷ്ട്യാ വ്യക്തമെന്ന് കോടതി. കെ.എസ്.ഇ.ബി ഓഫിസില്‍ വരുത്തിയ നാശനഷ്ടം ഗൗരവത്തോടെ കാണുന്നുവെന്നും താമരശേരി ജുഡീഷ്യല്‍ മജിസ്ട്രേറ്റ കോടതി വ്യക്തമാക്കി.