മാവേലിക്കര മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കാണാതായ വീട്ടമ്മ കൊല്ലപ്പെട്ടതെന്ന് സൂചന. കലയുടെ ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ അഞ്ചുപേര്‍ പൊലീസ് പിടിയില്‍. കലയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ മറവുചെയ്തെന്ന് പിടിയിലായവര്‍ മൊഴി നല്‍കി. പ്രതികളുമായി പൊലീസ് മാന്നാറില്‍ കല താമസിച്ചിരുന്ന വീട്ടിലെത്തി സെപ്റ്റിക് ടാങ്ക് പരിശോധിക്കുകയാണ്. കുറ്റകൃത്യം നടന്നെന്ന വിവരം പൊലീസിനു ലഭിച്ചത് ഊമക്കത്തിലൂടെ രണ്ടുമാസം മുന്‍പാണ്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
കാറില്‍ വച്ചാണ് കൊല നടന്നതെന്ന് പ്രതികളില്‍ ഒരാള്‍ മൊഴി നല്‍കിയതായി സൂചന. പ്രതികളിലൊരാള്‍ അമ്പലപ്പുഴയില്‍ രണ്ടുമാസം മുന്‍പ് ഭാര്യയെ പെട്രോളൊഴിച്ച് മര്‍ദിച്ചിരുന്നു. മാന്നാറില്‍ കലയുടെ ഭര്‍ത്താവ് പുതിയ വീട് പണിതിട്ടും ശുചിമുറി പൊളിച്ചില്ല. നാട്ടുകാര്‍ ചോദിച്ചപ്പോള്‍ വാസ്തു പ്രശ്നമെന്ന് മറുപടി പറഞ്ഞു. കലയുടെ ഭര്‍ത്താവ് ഇപ്പോള്‍ ഇസ്രയേലിലാണ്. സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് മാറ്റി പരിശോധന തുടങ്ങി. സമീപത്തെ മണ്ണും മാറ്റുന്നുണ്ട്.