പോക്സോ കേസിൽ കർണാടക മുൻ മുഖ്യമന്ത്രി യെഡിയൂരപ്പയ്ക്കെതിരെ കുറ്റപത്രം. അതിജീവിതയുടെ കൈയില്‍ നിന്ന് കണ്ടെടുത്ത വിഡിയോ ദൃശ്യം പ്രധാന തെളിവെന്ന് കുറ്റപത്രത്തില്‍. മകളെ നിങ്ങൾ എന്തുചെയ്തെന്ന് അമ്മ ചോദിക്കുന്നതും യെഡിയൂരപ്പയുടെ മറുപടിയും ദൃശ്യങ്ങളില്‍. ദൃശ്യങ്ങള്‍ നശിപ്പിക്കാന്‍ ശ്രമം നടന്നെന്നും ഇരയ്ക്ക് പണം വാഗ്ദാനം ചെയ്തെന്നും പൊലീസ്. ബെംഗളൂരു കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഗുരുതര ആരോപണങ്ങൾ ഉള്ളത്.
യെഡിയൂരപ്പ മോശമായി പെരുമാറിയത് അതിജീവിത ഫോണിൽ പകർത്തിയിരുന്നു. ഇത് പിന്നീട് പെൺകുട്ടിയുടെ അമ്മ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തു. തുടര്‍ന്ന് അതിജീവിതയെ ഭീഷണിപ്പെടുത്താന്‍ അനുയായികളെ വീട്ടിലേക്ക് അയച്ചെന്നുമാണ് കണ്ടെത്തൽ. അതേസമയം കേസ് റദ്ദാക്കണം എന്നാവശ്യപെട്ട് യെഡിയൂരപ്പ നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണയിലാണ്.