തമിഴ്നാട് തിരുനെൽവേലിയിൽ ഇതര ജാതിയിൽപ്പെട്ട കമിതാക്കളുടെ വിവാഹം നടത്താനുള്ള ശ്രമത്തിനിടെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് അടിച്ചു തകർത്തു. പെൺകുട്ടിയുടെ മുപ്പതോളം വരുന്ന ബന്ധുക്കളാണ് ഓഫീസ് തകർക്കുകയും പ്രവർത്തകരെ മർദ്ദിക്കുകയും ചെയ്തത്. പാളയക്കോട്ട സ്വദേശികളായ കമിതാക്കളാണ് ഒരാഴ്ച മുമ്പ് വീടുവിട്ട് ഓഫീസിൽ അഭയം തേടിയത്. ആക്രമണത്തിന് പിന്നാലെ പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു.