കൊല്ലത്ത് വച്ച് വജ്ര വ്യാപാരിയെ മർദിച്ച് അവശനാക്കി വജ്രാഭരണരണങ്ങളും സ്വർണവും കവർന്ന കേസിലെ പ്രതികളെ മലപ്പുറം എടപ്പാളിലെ ലോഡ്ജ് വളഞ്ഞ് പിടികൂടി. കൊല്ലം ഈസ്റ്റ് പൊലീസ് സി.ഐയുടെ നേതൃത്വത്തിൽ 5 പ്രതികളാണ് അറസ്റ്റിലായത്. പൊലീസിൻ്റെ സാന്നിധ്യം മനസിലാക്കി ഒരാൾ ഓടി രക്ഷപ്പെട്ടു. തൃശൂർ സ്വദേശിയായ ഡയമണ്ട് വ്യാപാരി സുരേഷ് കുമാറിനെ കൊല്ലത്തേക്ക് ഡയമണ്ട് വാങ്ങാൻ എന്നാ വ്യാജനെ വിളിച്ചു വരുത്തി ആക്രമിച്ചാണ് വജ്രവും സ്വർണവും തട്ടിയത്. കൊല്ലം പള്ളിത്തോട്ടം എച്ച് ആൻഡ് സി കോളനിയിലെ ഫൈസൽ,നിജാദ്, അഫ്സൽ,സൈദലി,അജിത് എന്നിവരെയാണെന് കൊല്ലം ഈസ്റ്റ് പോലീസ് സി.ഐ ഹരിലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.