കോഴിക്കോട് പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പരാതിക്കാരിയുടെ മൊഴിമാറ്റം സമ്മര്‍ദം മൂലമാകാമെന്ന് പിതാവ്. മകളുടെമേല്‍ ഒരു സമ്മര്‍ദവും ചെലുത്തിയിട്ടില്ല. മകളുടെ ശരീരത്തിലുണ്ടായ മുറിവുകളും പാടുകളും ഞങ്ങള്‍ സൃഷ്ടിച്ചതല്ല. മുറിവുകള്‍ കാട്ടി മകളാണ് പീഡനവിവരങ്ങള്‍ പറഞ്ഞത്. മകള്‍ എവിടെയാണെന്ന് അറിയില്ലെന്നും നഷ്ടപ്പെടുമോ എന്ന ഭയമുണ്ടെന്നും ഹരിദാസ് പറഞ്ഞു.
എന്നാല്‍ പരാതിക്കാരിയുടെ മൊഴിമാറ്റം ഗൗരവത്തിൽ എടുക്കേണ്ടതില്ലെന്ന് പൊലീസ്. പരാതിക്കാരി കോടതിയിൽ നൽകിയ രഹസ്യമൊഴി കണക്കിലെടുത്താൽ മതി. അന്വേഷണവുമായി മുന്നോട്ടു പോകാനും തീരുമാനം. കേസിൽ ഒന്നാംപ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി അഞ്ചുദിവസത്തിനകം കുറ്റപത്രം സമർപ്പിക്കും. അന്വേഷണത്തിനിടെ മുഖ്യപ്രതിയായ രാഹുൽ പി. ഗോപാൽ ജർമ്മനിയിലേക്ക് കടന്നു കളയുകയായിരുന്നു. കുറ്റപത്രം കോടതി പരിഗണിക്കുമ്പോൾ പരാതിക്കാരിയുടെ മൊഴിമാറ്റം പ്രതികൾക്ക് ശ്രദ്ധയിൽപെടുത്താം.
അതിനിടെ പീഡനക്കേസ് പിന്‍വലിക്കാനുള്ള നീക്കവുമായി പ്രതിഭാഗം മുന്നോട്ട് പോവുകയാണ്. പരാതി പിന്‍വലിക്കുന്ന ഹര്‍ജിയില്‍ പെണ്‍കുട്ടി ഒപ്പുവച്ചതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ളത് സൗന്ദര്യപ്പിണക്കം മാത്രമാണെന്നും അഭിഭാഷകന്‍.