പതിനഞ്ചുകാരിക്ക് ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. മറ്റൊരു യുവതിയുടെ സഹായത്തോടെയാണ് യുവാക്കള്‍ പെണ്‍കുട്ടിയുടെ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയത്. പിറന്നാള്‍ പാര്‍ട്ടിയില്‍ വച്ചാണ് പെണ്‍കുട്ടി അതിദാരുണമായി പീഡിപ്പിക്കപ്പെട്ടത്.
ചൈന്നെയിലെ അണ്ണാനഗറിലാണ് സംഭവം. സ്ഥിരമായി വന്നിരുന്ന കഫേറ്റിരിയയിലെ യുവതിയുമായി പ്ലസ് വണ്ണില്‍ പഠിക്കുന്ന പെണ്‍കുട്ടി സൗഹൃദത്തിലായി. ഇവര്‍ പിറന്നാള്‍ പാര്‍ട്ടിയുണ്ടെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ഒരു അപ്പാര്‍ട്ട്മെന്‍റിലേക്ക് വിളിച്ചുവരുത്തി. ഭക്ഷണത്തില്‍ മയക്കുമരുന്ന് ചേര്‍ത്തു നല്‍കി. ഇതോടെ പെണ്‍കുട്ടി ബോധരഹിതയായി.
ഈ തക്കത്തിനാണ് രണ്ടു യുവാക്കള്‍ ചേര്‍ന്ന് പതിനഞ്ചുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തത്. സംഭവത്തെക്കുറിച്ച് മറ്റാരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് യുവതി ഭീഷണിപ്പെടുത്തി. കത്തികാട്ടിയായിരുന്നു ഭീഷണിയെന്ന് പെണ്‍കുട്ടി പിന്നീട് വെളിപ്പെടുത്തി.
ശാരീരികമായി തളര്‍ന്നിരിക്കുന്നത് കണ്ട് സഹോദരി ആശുപത്രിയില്‍ കൊണ്ടുചെന്നപ്പോഴാണ് പീഡനവിവരം പെണ്‍കുട്ടി നടന്ന സംഭവങ്ങളത്രയും തുറന്നുപറഞ്ഞത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തൊട്ടുപിന്നാലെ പൊലീസില്‍ പരാതി നല്‍കി. സോമേഷ്, പ്രതീക്ഷ എന്നീ രണ്ടുപേര്‍ അറസ്റ്റിലായതായാണ് വിവരം. വില്യംസ് എന്ന മൂന്നാമനായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.