stealing-vehicles-and-selling-them

കാറിൽ കറങ്ങിനടന്ന് ആളൊഴിഞ്ഞയിടങ്ങളിലെ വാഹനങ്ങൾ കവർന്ന് പാർട്സുകളായി വിൽപന നടത്തിയിരുന്ന ഒരു സംഘം യുവാക്കൾ പിടിയിൽ. പത്തനംതിട്ട സ്വദേശികളായ അഖിൽ ജയൻ, മനു, നിരഞ്ജൻ ജോൺസ് എന്നിവരാണ് കൊച്ചിയിൽ നിന്ന് പിടിയിലായത്. 60,000 രൂപ മാസവാടകയ്ക്ക് തിരുവല്ല കുമ്പനാട് നഗരമധ്യത്തിൽ കടമുറി എടുത്തായിരുന്നു പ്രതികളുടെ മോഷണമുതൽ വിൽപന. 

 

 ഐടി മേഖലകളിൽ ജോലി ചെയ്യുന്നവരെന്ന് സ്വയം പരിചയപ്പെടുത്തി വിപുലമായ വർക്ക്ഷോപ്പ് തുടങ്ങാനെന്ന് വിശ്വസിപ്പിച്ചായിരുന്നു മൂന്നു മാസം മുൻപ് പ്രതികൾ കടമുറി വാടകയ്ക്കെടുത്തത്.വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളും മോഷ്ടാക്കളുടെ കളക്ഷനിലുണ്ട്. ഉപഭോക്താക്കളുടെ ആവശ്യം അനുസരിച്ച് രൂപമാറ്റം വരുത്തി ഓൺലൈനായും വിൽപന നടത്തിയിരുന്നതായാണ് വിവരം. പകൽ സമയങ്ങളിൽ അടച്ചിട്ടിരുന്ന കെട്ടിടത്തിൽ രാത്രിയാകുമ്പോൾ സ്ത്രീകൾ ഉൾപ്പെടെ 40ലധികം പേർ ഒത്തുകൂടാറുണ്ടായിരുന്നെന്നും നാട്ടുകാർ. കൊച്ചിയിൽ നിന്ന് കാണാതായ ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് പ്രതികൾ എറണാകുളം സൗത്ത് പൊലീസിന്റെ പിടിയിലായത്.  കേസിൽ കൂടുതൽ പേർ പിടിയിലാകാനുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.

ENGLISH SUMMARY:

A criminal scheme involving stealing vehicles and selling them for parts has been uncovered