auto-driver-attack

TOPICS COVERED

ആലുവ മെട്രോ സ്‌റ്റേഷന് മുന്നിൽ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാർ സംഘം ചേർന്ന് മർദിച്ച ഊബർ ഓട്ടോ ഡ്രൈവറെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ആലുവ കുന്നത്തേരി സ്വദേശി ഷാജഹാന് മൂന്നാഴ്ച മുൻപ് മർദനമേൽക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ബന്ധുക്കൾപോലും  മർദനവിവരമറിയുന്നത്. ആന്തരിക രക്തസ്രാവത്തെ തുടർന്ന് രക്തം ഛർദിച്ച ഷാജഹാൻ കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. വിഡിയോ റിപ്പോര്‍ട്ട് കാണാം.   

 

മൂന്നാഴ്ച മുൻപ് ആലുവ മെട്രോ സ്റ്റേഷനു മുന്നിൽ യാത്രക്കാരന് വേണ്ടി ഓട്ടോയുമായി കാത്തു നിന്ന  ഷാജഹാനെ അവിടെ ഉണ്ടായിരുന്ന ഓട്ടോ ഡ്രൈവർമാർ മർദിക്കുകയായിരുന്നു. ഊബർ ഓട്ടോ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു മർദ്ദനം. അവിടെ നിന്ന് പോയ ഷാജഹാൻ മർദനമേറ്റതിനെക്കുറിച്ച് ആരോടും പറഞ്ഞില്ല. ഒരാഴ്ച മുമ്പ് രക്തം ഛർദിക്കാൻ തുടങ്ങിയ ഇയാളെ കളമശേരി മെഡിക്കൽ കോളജിലേക്കും ഗുരുതരാവസ്ഥയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലേക്കും മാറ്റി.

ഷാജഹാന്റെ ബന്ധുക്കളുടെ പരാതിയിൽ ആലുവ പൊലീസ് ഓട്ടോ ഡ്രൈവർമാരായ നിസാർ, അബൂബക്കർ, ഉണ്ണി എന്നിവർക്കെതിരെ കേസെടുത്തു. മദ്യപിച്ച് എത്തിയ ഷാജഹാൻ അസഭ്യം വിളിച്ചതുമായി ബന്ധപ്പെട്ടതാണ് വാക്കുതർക്കവും അടിപിടിയും ഉണ്ടായതെന്നാണ് ഓട്ടോ തൊഴിലാളികളുടെ വിശദീകരണം.