Omar-Lulu-director-1200

സംവിധായകൻ ഒമർ ലുലു ലഹരിമരുന്ന് നൽകി പീഡിപ്പിച്ചുവെന്ന് യുവനടിയുടെ പരാതി. സിനിമ അവസരങ്ങളും, വിവാഹ വാഗ്ദാനവും നൽകി പലവട്ടം പീഡനം തുടർന്നുവെന്നാണ് പരാതിയിലുള്ളത്. നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ് അടുത്തദിവസം കോടതിയിൽ അപേക്ഷ നൽകും.

സംവിധായകൻ ഒമർ ലുലു പീഡിപ്പിച്ചു എന്ന പരാതിയുമായി കൊച്ചി സിറ്റി പൊലീസിനെയാണ് യുവനടി ആദ്യം സമീപിച്ചത്. ഒരു വർഷം മുൻപ് നെടുമ്പാശേരിയിലെ ഹോട്ടലിൽ വച്ച് ലഹരിമരുന്ന് നൽകി പീഡിപ്പിച്ചു. തുടർന്ന്  സിനിമയിൽ അവസരങ്ങളും, വിവാഹ വാഗ്ദാനവും നൽകി പീഡനം തുടർന്നുവെന്നാണ് പരാതി. കുറ്റകൃത്യം നടന്നിരിക്കുന്നത് നെടുമ്പാശേരി പൊലീസ് പരിധിയിൽ ആയതിനാൽ കേസ് അവിടേക്ക് കൈമാറി. പരാതി ഉന്നയിച്ച നടിയുടെ പ്രാഥമിക മൊഴി മാത്രമാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. കേസിൽ നടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തേണ്ടതുണ്ട്. രഹസ്യ മൊഴി എടുക്കുന്നതിനായി അടുത്ത ദിവസം നെടുമ്പാശേരി പൊലീസ് കോടതിയിൽ അപേക്ഷ നൽകും. ഇതിന് ശേഷം ആയിരിക്കും സംവിധായകൻ ഒമർ ലുലുവിനെ ചോദ്യം ചെയ്യുന്നത് അടക്കമുള്ള നടപടികൾ. കേസിന് പിന്നിൽ വ്യക്തിവിരോധമാണെന്ന് ഒമർ ലുലു പ്രതികരിച്ചു. നടിയുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നുവെന്നും ഒന്നിച്ച് യാത്രകൾ ചെയ്തിട്ടുണ്ടെന്നും സൗഹൃദം ഉപേക്ഷിച്ചതിലുള്ള വിരോധമാണ് പരാതിക്ക് പിറകിലെന്നുമാണ് ഒമർ ലുലുവിൻ്റെ വിശദീകരണം. പണം തട്ടാനുള്ള    ബ്ലാക്മെയിലിങ്ങിന്‍റെ ഭാഗം കൂടിയാണ് പരാതിയെന്നും ഒമർ ലുലു ആരോപിച്ചു.

ENGLISH SUMMARY:

Rape case filed by actress against director Omar Lulu