vadavathoor-murder-26

കോട്ടയം വടവാതൂരിൽ ഭാര്യയുടെ കാമുകൻ എന്ന് സംശയിച്ച് ബന്ധുവിനെ യുവാവ് വെട്ടിക്കൊന്നു. ചെങ്ങളം സ്വദേശിയായ രഞ്ജിത്ത് ആണ് കൊല്ലപ്പെട്ടത്. രഞ്ജിത്തിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് റിജോയ്ക്ക് ഗുരുതര പരുക്കേറ്റു. പ്രതി അജീഷ് ഒളിവിലാണ്. ഇടത് കൈയുടെ മുകളിൽ ആഴത്തിൽ വെട്ടേറ്റ രഞ്ജിത്തിനെ നാട്ടുകാർ ആദ്യം വടവാതൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. റിജോയുടെ വലത് കയ്യിലും നെഞ്ചിലും വെട്ടേറ്റിട്ടുണ്ട്. പ്രതിക്കായി കോട്ടയം മണർകാട് പൊലീസ് അന്വേഷണം ആരംഭിച്ചു.