
മാഹിയില്‍ അടുത്തിടെ നടന്ന രണ്ട് മരണങ്ങളും കൊലപാതകങ്ങളാണെന്ന് സ്ഥിരീകരിച്ചു. ആന്തരികാവയങ്ങളുടെ പരിശോധനയിലാണ് തമിഴ് നാട്ടുകാര്‍ കൊല്ലപ്പെട്ടതാണന്ന് വ്യക്തമായത്. പ്രതികളെ കുറിച്ച് സൂചന ലഭിച്ച ചോമ്പാല പൊലീസ് പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
മാര്‍ച്ച് 26നാണ് തമിഴ്നാട് തഞ്ചാവൂർ സ്വദേശി സുധാകരനെ മാഹി റെയില്‍വേ സ്റ്റേഷന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ സ്റ്റേഷന് പരിസരത്ത് തന്നെ 70 വയസ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹവും കണ്ടെത്തി. ശരീരത്തേറ്റ പരുക്കുകളില്‍ നിന്നും രണ്ടും കൊലപാതകമാണെന്ന് പൊലീസിന് ഏറെക്കുറെ ഉറപ്പായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ് മോർട്ടത്തിലും ആന്തരികാവയങ്ങളുടെ പരിശോധനയിലും കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. മരിച്ച സ്ത്രീയെ ഇനിയും തിരിച്ചറിയാനായിട്ടില്ല.
നാടോടി ജീവിതം നയിക്കുന്ന ഇവര്‍ ലഹരി തേടിയാണ് മാഹിയിലേക്ക് എത്തിയതെന്നാണ് സൂചന. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച സൂചന അനുസരിച്ച് ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നവരാണ് കൊലപാതകം നടത്തിയതെന്നാണ് നിഗമനം. സ്ത്രീയോടൊപ്പം ഉണ്ടായിരുന്നയാളെ ഇവരുടെ മരണശേഷം കാണാതായിട്ടുണ്ട്. സുധാകരനൊപ്പം ഉണ്ടായിരുന്നയാളെയും കണ്ടെത്താനായിട്ടില്ല. ഇവര്‍ക്കായി ഇതര സംസ്ഥാനങ്ങളിലടക്കം പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.