
തിരഞ്ഞെടുപ്പിന്റെ ഭാഗമായി അതിര്‍ത്തി വഴിയുള്ള ലഹരിയുടെയും കള്ളപ്പണത്തിന്റെയും വരവ് തടയാന്‍ കേരള, തമിഴ്നാട് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന. സായുധ സേനയുടെ സാന്നിധ്യത്തില്‍ റവന്യൂ, പൊലീസ് ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് അതിര്‍ത്തിയില്‍ നിരീക്ഷണത്തിലുള്ളത്. രേഖകളില്ലാതെ കടത്തിയ പത്ത് ലക്ഷം രൂപയും ഇരുന്നൂറ് ലീറ്ററിലധികം മദ്യവുമാണ് പാലക്കാട് ജില്ലയില്‍ ഇതുവരെ പിടികൂടിയത്. വാളയാറിലാണ് ഉദ്യോഗസ്ഥരുടെ ജാഗ്രത കൂടുതലുള്ളത്.
walayar police checking