gn-saibaba-0903

TAGS

തടവറയില്‍ ജീവന്‍രക്ഷാമരുന്നുകള്‍ പോലും നിഷേധിക്കപ്പെട്ടുവെന്ന് മാവോയിസ്റ്റു കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട സമൂഹ്യപ്രവര്‍ത്തകനും ഡല്‍ഹി സര്‍വകലാശാല മുന്‍അധ്യാപകനുമായ ഡോ. ജി.എന്‍.സായ്ബാബ.   അധ്യാപക ജോലിയിലേക്ക് തിരികെ പ്രവേശിക്കാനുള്ള ആഗ്രഹവും പങ്കുവെച്ച സായ്ബാബ  അമ്മയെപ്പറ്റിയുള്ള ഓര്‍മകളില്‍ വിതുമ്പി. 

 

വീല്‍ചെയറിലാണ് ജീവിതം, പോളിയോ ബാധിച്ച് 90 ശതമാനവും തളര്‍ന്നതിനേക്കള്‍ ജയില്‍ ജീവിതം സായ്ബാബയെ തളര്‍ത്തിയിരിക്കുന്നു. ജയില്‍ മോചിതനായെന്ന് ഇപ്പോഴും സായ്ബാബക്ക്  വിശ്വസിക്കാനാവുന്നില്ല. കുറ്റവിമുക്തനായ സന്തോഷത്തിലും ജയിലറകളിലെ ഓര്‍മകളുടെ ഭീതി കണ്ണുകളിലുണ്ട്. സഹതടവുകാരന്‍ പനി ബാധിച്ച് മുന്നില്‍ മരിച്ചുവീണതു കാണേണ്ടിവന്നു. അമ്മയെ അവസാനമായി ഒന്ന് കാണാന്‍ പോലുമായില്ലെന്ന് സായ്ബാബ.

 

ആരോടും പറയാത്ത ജയില്‍ ജീവിതം തുറന്നുപറയുമ്പോള്‍ കരുത്തായി ഒപ്പം നില്‍ക്കുന്ന ഭാര്യ വസന്തകുമാരിയും വിതുമ്പി. മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് 2014 ല്‍ അറസ്റ്റിലായ സായ്ബാബക്ക് 7 വര്‍ഷമാണ് തുടര്‍ച്ചയായി ജയില്‍ കിടക്കേണ്ടിവന്നത്. നീതി വൈകുന്നത് നീതി നിഷേധിക്കപ്പെടുന്നതിന് തുല്യമാണെന്ന് സായ്ബാബ. അധ്യാപനമാണ് തന്‍റെ ജീവവായു തിരികെ ജോലിയിലേക്ക് എത്തണമെന്നുമുള്ള ആഗ്രഹവും സായ്ബാബ പങ്കുവെച്ചു. സമാനകുറ്റം ആരോപിക്കപ്പെട്ട് ജയിലിലായിരുന്ന മുന്‍ ജെഎന്‍യു വിദ്യാര്‍ഥി ഹേം സായ്ബാബക്കൊപ്പം എത്തി.

 

G.N.Saibaba reveals torture and injustice during his imprisonment