പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവ് അറസ്റ്റിൽ. മുംബൈയിലാണ് സംഭവം. പൊലീസ് നടത്തിയ കൗൺസിലിങ്ങിലാണ് പീഡനവിവരം പുറത്തറിയുന്നത്. പീഡനത്തിനിരയായ 17 വയസുകാരി മാതാപിതാക്കൾക്കൊപ്പമാണ് താമസിക്കുന്നത്.

കഴിഞ്ഞ ദിവസം, കുട്ടി അമിതമായി ഫോണ്‍ ഉപയോഗിക്കുന്നതായും മാതാപിതാക്കളെ അനുസരിക്കുന്നില്ല എന്ന ആശങ്ക പ്രകടിപ്പിച്ച് കൗൺസിലിങ് ചെയ്യണമെന്ന ആവശ്യവുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. കൗണ്‍സിലിങ്ങ് ചെയ്യാമെന്ന് പൊലീസ് ഉറപ്പാക്കുകയും ചെയ്തു.

സോഷ്യല്‍മീഡിയയുടെയും ഇന്റർനെറ്റ് ഉപയോഗത്തിന്റെയും അപകടസാധ്യതകളെക്കുറിച്ച് വനിതാ പൊലീസ് ഓഫീസർ പെൺകുട്ടിയെ പറഞ്ഞു മനസിലാക്കി. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ തുറന്ന് പറയാനും പൊലീസ് ഉദ്യോഗസ്ഥ പെൺകുട്ടിയോട് ആവശ്യപ്പെട്ടു.ആ സമയത്താണ് പിതാവ് തന്നെ കുറച്ചു വര്‍ഷങ്ങളായി ലൈംഗികമായി പീഡിപ്പിക്കുകയാണെന്ന് വെളിപ്പെടുത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് അയയ്ക്കുകയും പോക്സോ വകുപ്പ് പ്രകാരം പിതാവിനെ അറസ്റ്റ് ചെയ്തു.