കൊല്ലം ആയൂരില്‍ ലഹരിസംഘങ്ങളുടെയും സാമൂഹ്യവിരുദ്ധരുടെ ശല്യം വര്‍ധിക്കുന്നു. വഴിയാത്രക്കാരെയും സ്ത്രീകളെയും ആക്രമിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്യുന്ന സംഘമാണ് നാടിന് ഉപദ്രവമാകുന്നത്. സന്ധ്യ ആകുന്നതോടെ ആയൂരില്‍ ഇത്തരത്തിലുളള കാഴ്ചകള്‍ പതിവായിരിക്കുകയാണ്. ലഹരി ഉപയോഗിച്ചശേഷം മറ്റുളളവരെ ആക്രമിക്കുകയോ. ലഹരിസംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുകയോ ചെയ്യുന്നു. പൊതുജനങ്ങള്‍ക്ക് ഉപദ്രവമാകുന്ന രീതിയിലാണ് പൊതുയിടങ്ങളിലെ പ്രകടനങ്ങള്‍.
നടപ്പാതയിലൂടെ പോയ 32 കാരിയെ കടന്നുപിടിച്ചതിന് കഴിഞ്ഞദിവസം ഒരാളെ അറസ്റ്റു ചെയ്തിരുന്നു. ബസ് സ്റ്റാന്‍ഡില്‍ ഉള്‍പ്പെടെ ആള്‍ക്കാര്‍ക്ക് നില്‍ക്കാന്‍ പറ്റാത്തസ്ഥിതിയാണ്. കച്ചവടസ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രതിസന്ധിയിലായി. വഴിയാത്രക്കാരെ ആക്രമിക്കുകയും അസഭ്യം പറഞ്ഞ് പണം തട്ടിയെടുക്കുകയും ചെയ്യുന്നവരുമുണ്ട്. പതിവ് ശല്യക്കാര്‍ക്കെതിരെ പൊലീസ് നടപടി അനിവാര്യമാണെന്നാണ് വ്യാപാരികള്‍ പറയുന്നത്.
kollam ayoor drug mafia attack complaint