aroor-attack-4

 

ആലപ്പുഴ അരൂർ കോട്ടപ്പുറത്ത് ഒരു വീടും രണ്ട് റിസോർട്ടുകളും യുവാവ് അടിച്ചു തകർത്തു. അക്രമത്തിനു ശേഷം യുവാവ് പൊലിസ് സ്റ്റേഷനിലെത്തി കീഴടങ്ങി. അരൂർ സ്വദേശി ബിപിൻ ആണ് ആക്രമണം നടത്തിയത് . രാവിലെ 10 മണിയോടെ കൈതപ്പുഴ കായലോരത്തെ ലെയ്ക്ക് ഹെവൻ റിസോർട്ടിലെ രണ്ട് കെട്ടിടങ്ങളാണ് ആദ്യം അടിച്ചു തകർത്തത്. ഗേറ്റ് തകർത്ത് അകത്തു കടന്ന യുവാവ് കെട്ടിടത്തിന്റെ ജനലും വാതിലും ഇലക്ട്രോണിക് ഉപകരണങ്ങളും അടിച്ചു തകർത്തു.

 

തുടർന്ന് അരകിലോമീറ്റർ അകലെയുള്ള പുതുക്കാട് സന്തോഷ് എന്നയാളുടെ വീടിന്റെ ജനലുകളും വീട്ടുപകരണങ്ങളും തകർത്തു. ഈ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല . നാട്ടുകാർക്കു നേരെയും യുവാവ് ഭീഷണി മുഴക്കി. അതിക്രമത്തിനുശേഷം പൊലീസ് സ്റ്റേഷനിലെത്തി ഇയാള്‍ കീഴടങ്ങി.

Alappuzha aroor resort, house attack