ലഹരി സംഘത്തിനെതിരെ പ്രതികരിച്ച CPM - DYFI പ്രാദേശികവെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ BMS പ്രവർത്തകരായ 7 പ്രതികൾക്ക് പതിനൊന്നര വർഷം കഠിനതടവ് .ആലപ്പുഴ കളർകോട് സ്വദേശിയും സിപിഎം ലോക്കൽ കമ്മറ്റി അംഗവുമായിരുന്ന ഗിരീഷ് കുമാറിനെ ആണ് ഇരവുകാട് കേന്ദ്രീകരിച്ചുള്ള ബൈപാസ് ഗുണ്ടാസംഘം എന്നറിയപ്പെട്ടിരുന്ന സംഘം മൃഗീയമായി വെട്ടി പരുക്കേൽപ്പിച്ചത് . കേസിൽ 11 വർഷങ്ങൾക്ക് ശേഷമാണ് ആലപ്പുഴ അഡിഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാ വിധി
2013 ഫെബ്രുവരി 11ന് ഉച്ചയ്ക്കാണ് ഗിരീഷിനെ ഇരവുകാട് നിന്നുള്ള 7 അംഗ ഗുണ്ടാ സംഘം പതിയാൻകുളങ്ങരയിൽ വച്ച് ആക്രമിക്കുന്നത് സുഹൃത്തിന്റെ വീട്ടിനുള്ളിലേക്ക് കയറി രക്ഷപെടാൻ ശ്രമിച്ച ഗിരീഷിനെ ആയുധങ്ങളുമായി പിന്തുടർന്ന പ്രതികൾ വീടിനകത്തിട്ട് വെട്ടി . ഇടതു കാൽ പാദവും ഒരു കൈയും വെട്ടി മാറ്റി. തലയ്ക്ക് ഉൾപ്പടെ ആഴത്തിലുള്ള 19 മുറിവുകൾ ആണ് ഗിരീഷിന്റെ ശരീരത്തിൽ ഉണ്ടായിരുന്നത് .BMS പ്രവർത്തകരായ പ്രതികൾ ക്വട്ടേഷൻ , ഗുണ്ടാ പ്രവർത്തനങ്ങളിലും ലഹരി മരുന്നു വിൽപനയിലും സജീവമായിരുന്നു. ഇരവുകാട് ലഹരി സംഘത്തിനെതിരെ DYFI സംഘടിപ്പിച്ച ക്യാമ്പയിനെ തുടർന്ന് ഇവർക്കെതിരെ പൊലിസ് നടപടി ശക്തമായി. ഇതിന്റെ പ്രതികാരമായിട്ടായിരുന്നു. ആക്രമണം.
മുഖ്യ പ്രതികൾ ആയ ഷാജി എന്ന ഷാമോൻ ,ഉണ്ണി എന്ന് വിളിക്കുന്ന അഖിൽ , അരുൺ ,കരടി അജയൻ ,മങ്കി മഹേഷ് ,ശ്യംകുട്ടൻ , ഉളുക്ക് ഉണ്ണി എന്നിവർക്കാണ് പതിനൊന്നര വർഷം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷിച്ചത് . ആലപ്പുഴ അഡിഷണൽ സെഷൻസ് ജഡ്ജി എസ് ഭാരതിയാണ് വിധി പറഞ്ഞത് . അഡി പബ്ളിക് പ്രോസിക്യൂട്ടർ എസ് എ ശ്രീമോൻ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.. രണ്ട് കൊലപാതകം ,നിരവധി ലഹരി മരുന്ന് ഇടപാട് എന്നിവ ഉൾപ്പടെ നിരവധി ക കേസുകളിൽ പ്രതികളാണ് ശിക്ഷിക്കപെട്ടവരെല്ലാം .
seven bms workers sentenced to rigorous imprisonment