കാസർകോട് എആർ ക്യാംപിലെ പൊലീസ് ഉദ്യോഗസ്ഥനെ ആളൊഴിഞ്ഞ കെട്ടിടത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി സുധീഷാണ് മരിച്ചത്. കാസർകോട് ടൗൺ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

ഏറെ കാലമായി പൂട്ടികിടക്കുന്ന കാസർകോട് കറന്തക്കാട്ടെ ആശുപത്രി വളപ്പിലാണ് സുധീഷിന്‍റെ മൃതദേഹം കണ്ടെത്തിയത്. മദ്യപിക്കാനായാണ് സുധീഷ് ആളൊഴിഞ്ഞ സ്ഥലത്തെ കെട്ടിടത്തിൽ എത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ മരണകാരണം വ്യക്തമാകൂ. സുധീഷിന്റെ മുഖത്തും കാലുകളിലും സാരമായ മുറിവുകളുണ്ട്. മദ്യലഹരിയിൽ കെട്ടിടത്തിന്‍റെ മുകൾ നിലയിൽ നിന്ന് താഴേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. വിരലടയാള വിദഗ്‌ധരും, ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. 

 

കാസർഗോഡ് എആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫീസറായ സുധീഷ്, കഴിഞ്ഞ ഇരുപത് ദിവസമായി അവധിയിലാണ്. അമിത മദ്യപാനത്തെ തുടർന്നുണ്ടായ പ്രശ്നങ്ങളിൽ നേരത്തെ നടപടി നേരിട്ടിരുന്നു. ഇൻക്വിസ്റ്റിന് ശേഷം  പോസ്റ്റുമോർട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി

 

Police found dead near building