dyfi-case

വൈക്കം തലയോലപ്പറമ്പിൽ ഡിവൈഎഫ്ഐ മുൻ വനിത നേതാവും ഭർത്താവും പ്രതികളായ സാമ്പത്തിക തട്ടിപ്പ് കേസിൽ സമർപ്പിച്ച മുൻകൂർ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി. രണ്ടാഴ്ചയ്ക്കകം കീഴടങ്ങണമെന്നാണ്  ഉത്തരവ്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ നാൽപത്തിരണ്ടേമുക്കാൽ  ലക്ഷം രൂപയും ജ്വല്ലറിയിൽ നിന്ന് 47 ലക്ഷത്തിലധികം രൂപയുടെ സ്വർണ്ണവും തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയാണ് ഡിവൈഎഫ്ഐ മുൻ മേഖലാ സെക്രട്ടറിയായ കൃഷ്ണേന്ദു. പാർട്ടി ചുമതലയിലുള്ള കാലത്താണ് കൃഷ്ണേന്ദുവും , സിഐടിയു യൂണിയൻ പ്രസിഡന്റും സിപിഎം അംഗവുമായിരുന്ന ഭർത്താവ് അനന്ദു ഉണ്ണിയും ചേർന്ന് തട്ടിപ്പ് നടത്തിയതെന്നായിരുന്നു ആക്ഷേപം. ദമ്പതികൾ രണ്ടിടത്ത് നടത്തിയ ഒരു കോടിയോളം രൂപയുടെ തട്ടിപ്പ് കേസിലാണ് കോടതി ജാമ്യപേക്ഷ തള്ളിയത്. 

 

രണ്ടാഴ്ചയ്ക്കകം കേസ് അന്വേഷിക്കുന്ന തലയോലപ്പറമ്പ് എസ്എച്ച്ഒയുടെ മുമ്പില്‍ കീഴടങ്ങാനും നിര്‍ദേശിച്ചു. അനന്തു ഉണ്ണിയെയും കൃഷ്‌ണേന്ദുവിനെയും ഒന്നുംരണ്ടും പ്രതികളാക്കി തലയോലപ്പറമ്പ് പൊലീസ് കേസെടുത്തെങ്കിലും പ്രതികളെ പിടിക്കാൻ ശ്രമിച്ചില്ലെന്നും പാർട്ടി സംരക്ഷണയിൽ സ്ഥലത്ത് ഉണ്ടായിരുന്നെന്നും ആക്ഷേപമുയർന്നിരുന്നു.