കൊല്ലത്ത് ബസ്സിൽ വച്ച് മാല മോഷ്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ച തമിഴ്നാട്ടുകാരിയെ കയ്യോടെ പിടികൂടി ബസ് ജീവനക്കാര്‍. ഈറോഡ് സ്വദേശിനിയായ യുവതിയെ ഇൗസ്റ്റ് പൊലീസ് അറസ്റ്റു ചെയ്തു .
നഗരത്തിലെ പോളയത്തോട് നിന്ന് ചിന്നക്കടയിലേക്ക് പോകുകയായിരുന്ന സ്വകാര്യബസിലായിരുന്നു മാല മോഷണം. യാത്രക്കാരിയായ സുകുമാരിയുടെ മാലയാണ് തമിഴ്നാട്ടുകാരിയായ ശാന്തി കൈക്കലാക്കിയത്. മാല മോഷണം നടന്നതായി ബസ് ജീവനക്കാര്‍ക്ക് സംശയം തോന്നി.
ബസ് ജീവനക്കാര്‍ സുകുമാരിയോട് കഴുത്തില്‍ മാല ഉണ്ടായിരുന്നോ എന്ന് ചോദിച്ചു. മോഷണം സ്ഥിരീകരിച്ചതോടെ ശാന്തിയെ തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു. ഈറോഡ് വിനായകർ കോവിൽ സ്വദേശിയാണ് പിടിയിലായ ശാന്തി. ജില്ലയില്‍ കൊട്ടാരക്കര, പുനലൂര്‍, അഞ്ചല്‍, കടയ്ക്കല്‍ പ്രദേശങ്ങളിലും സമാനമായ രീതിയില്‍ അടുത്തിടെ മാലമോഷണം നടന്നിരുന്നു
Theft in bus; Tamil Nadu woman arrested