thrissur-arrest

തൃശൂര്‍ പെരിഞ്ഞനം കൊറ്റംക്കുളത്ത് കാറില്‍ എത്തിയ സംഘം സ്വകാര്യ ബസ് ത‍ടഞ്ഞ് ജീവനക്കാരെ മര്‍ദ്ദിച്ച കേസില്‍ നാലു പേര്‍ അറസ്റ്റില്‍. ഇവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണെന്ന് പൊലീസ് പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. എറണാകുളം, ഗുരുവായൂര്‍ റൂട്ടിലോടുന്ന കൃഷ്ണ ബസിലെ രണ്ടു ജീവനക്കാരെയാണ് കാറില്‍ എത്തിയ സംഘം മര്‍ദ്ദിച്ചത്. മതിലകം സ്വദേശികളായ അല്‍ത്താഫ്, അക്ഷയ്, മുഹമ്മദ് അനാന്‍ എന്നിവരാണ് പിടിയിലായത്. ബസ് ജീവനക്കാരായ ഗിരീഷിനേയും ലെനിയേയുമാണ് ആക്രമിച്ചത്. യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാറില്‍ ബസ് തട്ടിയെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ഈ കേസില്‍ ഇനി രണ്ടു പേരെ പിടികൂടാനുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.