വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സിനിമ റിയാലിറ്റി ഷോ താരം ഷിയാസ് കരീമിന് ജാമ്യം. ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഹൈക്കോടതി നിർദേശിച്ച ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അതേസമയം പരാതിക്കാരി തന്നെ ചതിച്ചതാണെന്നും ലൈംഗിക പീഡനം നടന്നിട്ടില്ലെന്നും ഷിയാസ് പൊലീസിന് മൊഴി നൽകി
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ കസ്റ്റിയിലെടുത്ത ഷിയാസ് കരീമിനെ ചെന്നൈയിൽ നിന്ന് ചന്തേര പൊലീസ് സ്റ്റേഷനിലെത്തിച്ചു. എട്ട് മണിയോടെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് അന്വേഷണ സംഘം ഷിയാസിനെ ചോദ്യം ചെയ്തു. വിവാഹ വാഗ്ദാനം നൽകിരുന്നുവെന്നും എന്നാൽ നേരത്തെ വിവാഹം കഴിച്ചത് യുവതി മറച്ചുവെച്ചുവെന്നുമാണ് ഷിയാസിന്റെ മൊഴി.
ലൈംഗിക പീഡനമെന്ന ആരോപണം തെറ്റാണെന്നും ഷിയാസ് വെളിപ്പെടുത്തി. മൊഴികളിൽ കൂടുതൽ വ്യക്തത വരുത്താൻ ഷിയാസിനെ വിശദമായി ചോദ്യം ചെയ്യണമെന്നാണ് പൊലീസിന്റെ നിലപാട്. കേസിൽ ഷിയാസിന് നേരെത്തെ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ ഷിയാസിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. അതേസമയം കൂടുതൽ ചോദ്യം ചെയ്യലിനായി ഹാജരാകാൻ ഷിയാസ് കരീമിന് പൊലീസ് നോട്ടീസ് നൽകും
The lady cheated; no sexual harassment; says Shiyas Karim
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ