krishnandhu-case-2

 

സിപിഎം അംഗങ്ങളായിരിക്കെ തലയോലപറമ്പിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ തട്ടിപ്പ് നടത്തിയ കൃഷ്ണേന്ദുവിനും ഭർത്താവിനുമെതിരെ മറ്റൊരു തട്ടിപ്പ് കേസ് കൂടി . വെട്ടിക്കാട്ട് മുക്കിലെ ജ്വല്ലറിയിൽ നിന്ന് നിർധനരായ പെൺകുട്ടികളുടെ വിവാഹത്തിനെന്ന് പറഞ്ഞ് പലപ്പോഴായി സ്വർണ്ണം വാങ്ങി 48 ലക്ഷത്തിലധികം രൂപ കൊടുക്കാൻ ഉണ്ടെന്നാണ് പരാതി

 

ധനകാര്യ സ്ഥാപനത്തിൽ നിന്ന് ലക്ഷങ്ങൾതട്ടി ഒളിവിൽ പോയ കൃഷ്ണേന്ദു രണ്ടാം പ്രതിയും ഭർത്താവ് അനന്ദു ഉണ്ണി ഒന്നാം പ്രത്രിയുമായ പുതിയ തട്ടിപ്പ് കേസാണ് തലയോലപറമ്പ് പൊലീസ് റജിസ്റ്റർ ചെയ്തത്. നിർദ്ധനരായ പെൺകുട്ടികളുടെ വിവാഹ ആവശ്യത്തിനെന്ന് തെറ്റിദ്ധരിപ്പിച്ച് സ്വർണ്ണം വാങ്ങി 48 ലക്ഷത്തോളം രൂപ നൽകാതെ കബളിപ്പിച്ചെന്നാണ് പരാതി.  അഡ്വാൻസ് നൽകി സ്വർണ്ണം കൈക്കലാക്കിയ ശേഷം ബാക്കി പണം നൽകിയില്ല. ഇങ്ങനെ നാലുപ്രാവശ്യമായി 117 പവനിലധികം സ്വർണ്ണം വാങ്ങി.

 

സിപിഎം അംഗങ്ങളായ ഇരുവരും പാർട്ടി സംഘടനകളുടെ നേതൃസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സമയത്താണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. വിഷയം cpm പ്രാദേശിക നേതൃത്വത്തിനുമുന്നിലും എത്തിയിരുന്നു. തുടർന്നാണ് ഇവരെ പുറത്താക്കിയെന്നായിരുന്നു പാർട്ടി വിശദീകരണം. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യവെ കൃഷ്ണേന്ദുവും ദേവി പ്രജിത്ത് എന്ന ജീവനക്കാരിയും ചേർന്ന് 42 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ കഴിഞ്ഞ 21 നാണ്‌ കേസെടുത്തത്. ഇവർ ഇപ്പോഴും ഒളിവിലാണ്.

 

Krishnendhu CPM jewellery cheating complaint