കൊല്ലം കരുനാഗപ്പള്ളിയിലെ ബവ്റിജസില്‍ മോഷണം നടത്തിയ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി. മുഖം മറച്ച നാലുപേര്‍ മുപ്പത്തിരണ്ടു മദ്യക്കുപ്പികളാണ് കടത്തിക്കൊണ്ടുപോയത്.
മുൻവശത്തെ ഷട്ടർ തകർത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. മുഖം മറച്ച നാലുപേരുടെ ദൃശ്യം നിരീക്ഷണക്യാമറയിലുണ്ട്്. 32 വിലയേറിയ മദ്യക്കുപ്പികളാണ് പ്രതികള്‍ കടത്തിക്കൊണ്ടുപോയത്. എന്നാല്‍ പണപ്പെട്ടി തുറന്ന് പണം കൊണ്ടുപോയില്ല. ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് പണപ്പെട്ടി തുറക്കാന്‍ ശ്രമിച്ചതായാണ് സൂചന. മദ്യക്കടയുടെ പിന്നിലെ രണ്ട് ക്യാമറകള്‍ തകര്‍ത്തു. മറ്റൊരു ക്യാമറ തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
അലമാരയിലെയും മേശകളിലെയും ഫയലുകൾ വാരിവലിച്ചിട്ട നിലയിലാണ്. സമീപത്തെ ഗോഡൗണിലെ ജീവനക്കാരാണ് മദ്യക്കടയുടെ ഷട്ടർ തുറന്ന് കിടക്കുന്നത് കണ്ടത്. തുടർന്ന് ബവ്റിജസ് ജീവനക്കാരെ വിവരം അറിയിക്കുകയും കരുനാഗപ്പള്ളി പൊലീസ് സ്ഥലത്തെത്തുകയുമായിരുന്നു. പ്രതികള്‍ക്കായി പൊലീസ് വിവിധ ജില്ലകള്‍ േകന്ദ്രീകരിച്ചും അന്വേഷണം തുടങ്ങി.
karunagappally beverages theft