തിരുവനന്തപുരം ഉള്ളൂര്‍ സപ്ലൈകോ പെട്രോള്‍ പമ്പില്‍ ഗൂണ്ടാ ആക്രമണം. ബൈക്ക് റേസുമായി ബന്ധപ്പട്ടെ തര്‍ക്കമാണ് ആക്രമണണത്തിനു കാരണം. പമ്പിന്‍റെ ഗ്ലാസുകള്‍ തല്ലിതകര്‍ത്തു. തലയ്ക്കു പരുക്കേറ്റ പമ്പ് മാനേജരെ മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
മെഡിക്കല്‍ കോളജിനു സമീപത്ത സപ്ലൈകോ പെട്രോള്‍ പമ്പില്‍ പെട്രോള്‍ നിറയ്ക്കാനെത്തിയ യുവാവ് ബൈക്ക് റേസു ചെയ്തു. കണ്ടു നിന്ന പമ്പ് ജീവനക്കാരന്‍ ഇതു വിലക്കി. മടങ്ങിപ്പോയ യുവാവ് സുഹൃത്തുക്കളുമായി വീണ്ടുമെത്തിയാണ് അക്രമണം നടത്തിയത്. മൂന്നാം തവണയും സുഹൃത്തുക്കളുമായി എത്തിയാണ് പമ്പിലെ ഗ്ലാസടക്കം തല്ലി തകര്‍ത്താണ്. യുവാക്കള്‍ മദ്യ ലഹരിയിലായിരുന്നെന്നു ജീവനക്കാര്‍ പറഞ്ഞു.
പരുക്കേറ്റ പമ്പ് മാനേജര്‍ രാജേഷിനെ മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സിസിടിവി കേന്ദ്രീകരിച്ച് മെഡിക്കല്‍ കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചു.
Goons attack petrol pump employee