theft-attempt-in-jewellery-

തൃശൂർ കയ്പമംഗലം മൂന്നുപീടികയിൽ ജ്വല്ലറിയുടെ ചുമർ കുത്തിത്തുറന്ന് മോഷണ ശ്രമം. മൂന്നുപീടിക സെന്ററിൽ പ്രവർത്തിക്കുന്ന പൊന്നറ ജ്വല്ലറിയിലാണ് മോഷണശ്രമം നടന്നത്. കയ്പമംഗലം മൂന്നുപീടികയിലെ പൊന്നറ ജ്വല്ലറിയിലാണ് മോഷണ ശ്രമം നടന്നത്. ജ്വല്ലറി പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ പിൻ ഭാഗത്തെ ചുമർ കുത്തി പൊളിച്ച് മോഷ്ടാവ് അകത്തു കടക്കുകയായിരുന്നു. ദ്വാരമുണ്ടാക്കി ലോക്കർ ഇരിക്കുന്ന മുറിയിലെത്തിയെങ്കിലും ലോക്കർ പൊളിക്കാൻ കഴിയാത്തതിനാൽ മോഷണ ശ്രമം നടന്നില്ല.

 

ഇന്ന് രാവിലെ ഒമ്പതരയോടെ കടയുടമ ജ്വല്ലറി തുറക്കാൻ എത്തിയപ്പോഴാണ് മോഷണ ശ്രമം നടന്ന വിവരം അറിയുന്നത്.  സമാന്തരമായി പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുകളിൽ കയറിയാകാം മോഷ്ടാവ് ജ്വല്ലറിയുടെ പുറക് വശത്ത് എത്തിയതെന്നാണ് പൊലീസ് നിഗമനം. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പരിസരത്തെ സി.സി.ടി.വി കൾ നീരീക്ഷിച്ചും അന്വേഷണം നടത്തി വരികയാണ്. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. 

 

Thief attempted theft by breaking open the wall of a jeweler's shop