ഡോഗ് ഹോസ്റ്റലിന്റെ മറവിൽ കഞ്ചാവ് കണ്ടെത്തിയിട്ട് അഞ്ചു ദിവസം പിന്നിടുമ്പോഴും പ്രതി റോബിൻ ജോർജ് കാണാമറയത്ത് തന്നെ. ഡോഗ് ഹോസ്റ്റലിൽ ട്രെയിനിങ്ങിനായി എത്തിച്ച നായ്ക്കളെ ഉടമസ്ഥർ തിരികെ കൊണ്ടുപോയതോടെ റോബിന്റെ അമേരിക്കൻ ബുള്ളി ഇനത്തിൽപ്പെട്ട നായ്ക്കളെ ഉൾപ്പെടെ മാറ്റി സ്ഥലം ഉടമസ്ഥന് ഒഴിഞ്ഞു കൊടുത്തു. അതേസമയം വീടിനുള്ളിൽ മറ്റ് രണ്ടുപേരാണ് കഞ്ചാവ് കൊണ്ടു വച്ചതെന്നും കുറ്റകൃത്യത്തിൽ റോബിന് പങ്കില്ലെന്നും ഭാര്യ ആർച്ച മനോരമ ന്യൂസിനോട് പറഞ്ഞു.