പാലക്കാട് കരിങ്കരപ്പുള്ളിയില്‍ പന്നിക്കെണിയില്‍പ്പെട്ട് മരിച്ച യുവാക്കളുടെ വസ്ത്രങ്ങളും ചെരുപ്പും ഒരു മൊബൈല്‍ ഫോണും കണ്ടെത്തി. സതീഷിന്റെയും ഷിജിത്തിന്റെയും മൃതദേഹം വയലില്‍ കുഴിയെടുത്ത് മൂടിയതിന് ശേഷം അനന്തകുമാറാണ് വസ്ത്രവും ചെരുപ്പും മൊബൈല്‍ ഫോണും കല്‍മണ്ഡപത്തിന് സമീപത്തെ കനാലില്‍ ഉപേക്ഷിച്ചത്. കൃഷിയിടത്തിലേക്ക് ജലവിതരണത്തിന് ഉപയോഗിച്ചിരുന്ന പൈപ്പ് വഴിയാണ് വീട്ടില്‍ നിന്നും വയലിലേക്ക് അനന്തകുമാര്‍ വൈദ്യുതി എത്തിച്ചിരുന്നതെന്നും തെളിവെടുപ്പിനിടെ കണ്ടെത്തി.
രണ്ട് യുവാക്കളുടെയും വസ്ത്രം. ചെരുപ്പ്. ഒരു മൊബൈല്‍ ഫോണ്‍ എന്നിവയാണ് കനാലിലെ തെളിവെടുപ്പിനെ പൊലീസിന് ലഭിച്ചത്. കൃഷിയിടത്തിലേക്ക് വൈദ്യുതിയെത്തിക്കാന്‍ ഉപയോഗിച്ച ഇലക്ട്രിക് വയറും കണ്ടെത്തി.
വീട്ടിലെത്തിച്ചുള്ള തെളിവെടുപ്പില്‍ പ്രധാന തെളിവുകള്‍ ശേഖരിക്കാന്‍ പൊലീസിനായിട്ടുണ്ട്. വീടിന് പിന്നിലുള്ള ശുചിമുറിയില്‍ നിന്നും വൈദ്യുതി കൊണ്ടുപോയിരുന്നതിന്റെ സൂചന ലഭിച്ചു. സ്വിച്ച് ബോര്‍ഡ് പ്ലഗ് പോയിന്റ് എന്നിവയും പ്രതി പൊലീസിന് കാണിച്ച് നല്‍കി
വീടിനോട് ചേര്‍ന്നുള്ള കുഴല്‍ക്കിണറില്‍ നിന്നും കൃഷിയിടത്തിലേക്ക് വെള്ളമെത്തിക്കുന്ന പൈപ്പിലൂടെയാണ് അനന്തകുമാര്‍ വൈദ്യുതിയും എത്തിച്ചിരുന്നതെന്ന് പൊലീസിനോട് സമ്മതിച്ചു. ജലവിതരണത്തിനുള്ള പൈപ്പെന്ന് തോന്നിക്കുന്നതിനാല്‍ മറ്റുള്ളവര്‍ക്ക് സംശയത്തിന് ഇടവരാതെ പന്നിക്കെണിയിലേക്കുള്ള വൈദ്യുതിക്കായി ഇത് ഉപയോഗിച്ചിരുന്നു.
സതീഷിന്റെയും ഷിജിത്തിന്റെയും മരണം വൈദ്യുതാഘാതമേറ്റെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. മരണ കാരണമാവുന്ന മറ്റ് മുറിവുകളൊന്നും ശരീരത്തിലില്ലെന്നും തെളിഞ്ഞിട്ടുണ്ട്. അനന്തകുമാറിനെ സ്ഥലത്ത് എത്തിച്ചുള്ള തെളിവെടുപ്പില്‍ നിര്‍ണായക തെളിവുകള്‍ ശേഖരിക്കാന്‍ പൊലീസിനായിട്ടുണ്ട്. ശരീരത്തില്‍ മുറിവേല്‍പ്പിക്കാന്‍ ഉപയോഗിച്ച കത്തി. കുഴിയെടുക്കാന്‍ ഉപയോഗിച്ച മണ്‍വെട്ടി തുടങ്ങിയ പ്രധാന തെളിവുകളെല്ലാം ശേഖരിക്കാനായിട്ടുണ്ട്.
Palakkad youths died from electric trap set for wild boars; land owner buried bodies: Police
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.