എറണാകുളം കടമറ്റത്ത് റിട്ടയേർഡ് എസ്.ഐയുടെ മകൻ എം.ഡി.എം.എയുമായി പിടിയിൽ . കടമറ്റം നമ്പ്യാരുപടി സ്വദേശി എക്സൽ ബെന്നിയെയാണ് ഡിസ്ട്രിക്ട് ആന്റി നാർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സും പുത്തൻകുരിശ് പൊലീസും ചേർന്ന് പിടികൂടിയത്. 

 

ചെറിയ പായ്ക്കറ്റുകളിലാക്കി വിൽപ്പനയ്ക്കായി സൂക്ഷിച്ച നിലയിൽ 2.35ഗ്രാം എം.ഡി.എം.എ  പിടിച്ചെടുത്തു. ഇയാളുടെ കിടപ്പുമുറിയിലെ അലമാരിയിൽ നിന്നുമാണ് രാസലഹരി കണ്ടെത്തിയത്. മയക്കുമരുന്ന് തൂക്കാൻ ഉപയോഗിക്കുന ഇലക്ട്രോണിക് ത്രാസ് , ഒ സി ജി പേപ്പർ , അൽപം കഞ്ചാവ് എന്നിവയും ഇയാളിൽ നിന്ന് കണ്ടെടുത്തു.

 

Rtd. SI's son arrested with MDMA

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.