koothattukulma-case-2

 

കൂത്താട്ടുകുളം കാക്കൂരിൽ യുവാവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയുമായി തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന് ഉപയോഗിച്ച കത്തി വീട്ടിൽ നിന്ന് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

കാക്കൂർ ലക്ഷംവീട് കോളനിയിലെ അയൽവാസിയായ സോണിയെ പ്രതി മഹേഷ് തിങ്കൾ രാത്രിയിലാണ് കൊലപെടുത്തിയത്. രാത്രി ഏഴരയോടെ സോണിയെ കുത്തി വീഴ്ത്തിയശേഷം ഓടി സ്വന്തം വീട്ടിൽ ഒളിക്കുകയായിരുന്നു. കിടക്കയുടെ താഴെ കുത്താനുപയോഗിച്ച കത്തി സൂക്ഷിച്ച ശേഷം കുളിച്ച് വീട്ടിൽ ഒളിച്ച് ഇരിക്കുമ്പോൾ ആണ് പൊലീസ് പിടികൂടിയത്. 

 

തെളിവെടുപ്പിനായി കൊണ്ടുവന്ന പ്രതി വീട്ടിൽ വച്ചിരുന്ന ബൈബിൾ എടുത്ത് പെട്ടിക്കരഞ്ഞു. തുടർന്ന് കിടക്കയ്ക്കു താഴെ ഒളിപ്പിച്ചു വച്ചിരുന്ന കുത്താനുപയോഗിച്ച കത്തി പൊലീസിന് എടുത്തു കൊടുത്തു.

 

koothattukulam murder case