തിരുവനന്തപുരം കാട്ടാക്കടയില്‍ വൃദ്ധസദനം നടത്തിപ്പുകാരനെ കൊന്നത് അതിക്രൂരമായിട്ടാണെന്ന് പൊലീസ്. പൂവച്ചല്‍ സ്വദേശിയായ ജലജനെ ബന്ധുവായ പ്രതികള്‍ നാട്ടുകാര്‍ നോക്കി നില്‍ക്കെ, കോണ്‍ക്രീറ്റ് കല്ല് കൊണ്ട് തലക്കടിച്ചാണ് കൊലപ്പെടുത്തിയത്. ജലജന്‍റെ തലച്ചോറും മുഖത്തെ കണ്ണിന്‍റെ ഭാഗവും താടിയെല്ലും തകര്‍ന്ന നിലയിലായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
ഇന്നലെ വൈകിട്ടാണ് പൂവച്ചല്‍ പാറമുകളില്‍ ന്യൂ ലൈഫ് ഓള്‍ഡേജ് ഹോം നടത്തിപ്പുകാരന്‍ 56 വയസ്സുകാരനായ ജലജന്‍ കൊലചെയ്യപ്പെട്ടത്. പൊറ്റവിളയില്‍ ബന്ധുവിന്‍റെ മരണവീട്ടിലെത്തി മടങ്ങുകയായിരുന്ന ജലജനെ സഹോദരിയുടെ മകളുടെ ഭര്‍ത്താവായ സുനില്‍ കുമാറും സഹോദരന്‍ സാബുവും അക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. അടിച്ച് വീഴ്ത്തിയ ശേഷം ജലജന്‍റെ മുഖത്തും തലയ്ക്കും പ്രതികള്‍ കോണ്‍ക്രീറ്റ് കല്ല് കൊണ്ട് പലതവണ മര്‍ദ്ദിച്ചു. അടിക്കരുതെന്ന് നാട്ടുകാര്‍ വിളിച്ച് പറഞ്ഞെങ്കിലും കൂട്ടാക്കിയില്ല. ജലജന്‍റെ ബോധം നഷ്ടപ്പെട്ട ശേഷവും പ്രതികള്‍ മര്‍ദ്ദനം തുടര്‍ന്നു. കാട്ടക്കാട പൊലീസെത്തി ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ജലജന്‍ മരിച്ചിരുന്നു.
അഞ്ച് വര്‍ഷം മുമ്പാണ് പ്രതി സാബു ജലജന്‍റെ സഹോദരിയുടെ മകളെ വിവാഹം ചെയ്തത്. അന്ന് മുതല്‍ ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. ഇതാണ് ക്രൂരമായ കൊലപാതകത്തിലെത്തിയത്.