തിരുവനന്തപുരം മലയിന്‍കീഴില്‍ പാറക്കുളത്തില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബാഗങ്ങള്‍. സുഹൃത്തുക്കള്‍ക്കൊപ്പം ഒണാഘോഷം കാണാന്‍പോയ കീഴാറൂര്‍ സ്വദേശിയായ അഭിലാഷിനെ ഒാഗസ്റ്റ് മുപ്പതിന് കാണാതാവുകയായിരുന്നു. തൊട്ടടുത്തദിവസം അഭിലാഷിന്‍റെ മൃതദേഹം പാറക്കുളത്തില്‍ കണ്ടെത്തി. അന്വേഷണം ഊര്‍ജിതമാക്കിയതായി മലയിന്‍കീഴ് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ചയാണ് അഭിലാഷ് സുഹൃത്തുക്കള്‍ക്കൊപ്പം ഒാണാഘോഷം കാണാനായി പോയത്. ജോണി , ബന്ധുവായ സിബി എന്നിവരാണ് അഭിലാഷിനൊപ്പം ഉണ്ടായിരുന്നത്. ഇവര്‍ ഒരു സുഹൃത്തിന്‍റെ വീട്ടിലെത്തി മദ്യപിച്ചശേഷം ഒാണാഘോഷം നടക്കുന്ന സ്ഥലത്തെത്തി. ജോണി ഇരുചക്രവാഹനം പാര്‍ക്ക് ചെയ്തിട്ടു വരുമ്പോള്‍ സിബിയെയും അഭിലാഷിനെയു കാണാനില്ലായിരുന്നു എന്നാണ് ജോണി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഏതാനും സമയം കഴിഞ്ഞ് സിബി മടങ്ങിയെത്തി. കൈവശം അഭിലാഷിന്‍റെ മൊബൈല്‍ ഫോണുണ്ടായിരുന്നു. സുഹൃത്തായ ഒരു സ്ത്രിയെ വിളിച്ചുവരുത്തി സിബി അഭിലാഷിന്‍റെ ഫോണ്‍കൈമാറി. ഈ സ്ത്രീയുടെ ചിത്രം ജോണി ഫോണില്‍പകര്‍ത്തി.
സംഭവദിവസം മുതല്‍സിബി ഒളിവിലാണ്. മൊബൈല്‍ ഫോണ്‍ കൈവശം വെച്ച സ്ത്രീയെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. അഭിലാഷിനെ കാണാതായ വിവരം പൊലീസിനെ അറിയിക്കാത്തതിന് ജോണിെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അഭിലാഷിനെ അപായപ്പെടുത്തിയതാണെന്നാണ് കുടുംബം ആരോപിക്കുന്നത്. അഭിലാഷിന്‍റെ മരണത്തില്‍ദുരൂഹത ഉണ്ടെന്നും അന്വേഷണം ഊര്‍ജിതമാക്കിയെന്നും മലയിന്‍കീഴ് പൊലീസ് അറിയിച്ചു.
young found dead in pool