തൃശൂര്‍ ചേലക്കരയില്‍ കൊമ്പ് മുറിച്ചെടുത്തശേഷം ആനയെ കുഴിച്ചുമൂടിയ കേസിലെ മുഖ്യപ്രതി റോയി ഗോവയിലേക്ക് കടന്നതായി സൂചന. വനംവകുപ്പ് സംഘം ഗോവയിലെത്തി. പന്നിക്ക് വച്ച കെണിയില്‍ ആന കുടുങ്ങിയെന്നാണ് സംശയം. മണിയഞ്ചിറ റോയിയുടെ വീടിനോട് ചേര്‍ന്ന് റബര്‍ എസ്റ്റേറ്റിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. ഈ മാസമാദ്യം മലയാറ്റൂര്‍ വച്ച് ആനക്കൊമ്പുമായി നാലംഗസംഘം പിടിയിലായിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം റോയിയിലെത്തുന്നത്. അതേസമയം, ആനക്കൊമ്പുമായി പിടിയിലായ പട്ടിമറ്റം സ്വദേശി അഖിലിനെ ചേലക്കരയില്‍ എത്തിച്ച് തെളിവെടുത്തു.
Ivory case; main accuse escape to Goa