ദക്ഷിണ മുംബൈയിലെ അകോലയില്‍ പതിനെട്ടുകാരിയെ പീഡിപ്പിച്ചു കൊന്നു. പ്രതിയെ പിന്നീട് ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി.അകോലയിലെ സര്‍ക്കാര്‍ ഹോസ്റ്റലിലാണ് സംഭവം.ഹോസ്റ്റലിലെ നാലാം നിലയിലാണ് യുവതിയെ പ്രതി പീഡനത്തിനിരയാക്കിയത്. ലൈംഗീകമായി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.സുരക്ഷാ ജീവനക്കാരനായ പ്രകാശ് കനോജിയയെ പിന്നീട് റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയിലും കണ്ടെത്തി

 

പെണ്‍കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഹോസ്റ്റല്‍ മുറിയില്‍ കട്ടിലുകള്‍ക്കിടയില്‍ നഗ്നമായ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. രണ്ടാം വര്‍ഷ പൊളിടെക്നിക് വിദ്യാര്‍ഥിയാണ് പെണ്‍കുട്ടി.പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.