കോഴിക്കോട് പേരാമ്പ്രയില്‍ വിക്ടറി ടൈല്‍സ് സ്ഥാപനത്തിലെ തൊഴില്‍ തര്‍ക്കത്തിനിടെ പൊലിസ് ഉദ്യോഗസ്ഥനു മര്‍ദനമേറ്റതില്‍ ഉള്‍പ്പടെ രണ്ടു കേസുകള്‍ എടുത്ത് പേരാമ്പ്ര പൊലിസ്. പേരുവിവരങ്ങള്‍ വ്യക്തമായ 15 പേര്‍ക്കും കണ്ടാലറിയാവുന്ന 85 പേര്‍ക്കും എതിരെയാണ് കേസ്. ഹൈക്കോടതി ഉത്തരവ് പ്രകാരം കട തുറക്കാന്‍ എത്തിയപ്പോള്‍ സി.ഐ.ടി.യു, ബി.എം.എസ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്.
ഇക്കഴിഞ്ഞ വ്യാഴായ്ചയാണ് കേസിനാസ്പദമായ സംഭവം. തൊഴിലാളി സമരത്തെ തുടര്‍ന്ന് അടച്ചിട്ട് ,ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് കട തുറക്കാന്‍ എത്തിയതായിരുന്നു വിക്ടറി ടൈല്‍സിന്റെ നടത്തിപ്പുകാര്‍. കനത്ത പൊലിസ് സുരക്ഷയിലായിരുന്നു ഇത്. സി.ഐ.ടി.യു, ബി.എം.എസ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലായിരുന്നു കട തുറക്കുന്നതിനെതിരെ പ്രതിഷേധം. സമരം നടത്തിയവരെ പൊലിസ് അറസ്റ്റുചെയ്തു നീക്കി സ്ഥാപനം തുറന്നെങ്കിലും പിന്നീട് വൈകുന്നേരം വീണ്ടും പ്രവര്‍ത്തകര്‍ സംഘടിച്ചെത്തുകയായിരുന്നു. ഇതിനിടെയാണ് കടയിലേക്ക് പ്രവര്‍ത്തകര്‍ തള്ളികയറാന്‍ ശ്രമിക്കുന്നതിനിടെ പേരാമ്പ്ര എസ്.ഐയ്ക്ക് പരുക്കുപറ്റിയത്. തറയില്‍ വീണായിരുന്നു ഈ പരുക്ക്
ഈ സംഭവത്തിലും സമരം ചെയ്തതിനുമാണ് പേരാമ്പ്ര പൊലിസ് രണ്ടു കേസുകള്‍ റജിസ്റ്റര്‍ ചെയ്തത്. പേരുവിവരങ്ങള്‍ വ്യക്തമായ 15 പേര്‍. ഇവര്‍ക്കു പുറമേ കണ്ടാലറിയാവുന്ന 85 പേര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. മാരകായുധങ്ങളുമായി എത്തി സംഘം ചേര്‍ന്ന് ആക്രമിച്ചു. പൊലിസ് ഉദ്യോഗസ്ഥനെ ദേഹോപദ്രവും ഏല്‍പ്പിച്ചു, കൃത്യനിര്‍വഹണം തടസപ്പെടുത്തി പൊലിസിനെ വെല്ലുവിളിച്ചു, പൊതു ഗതാഗതം തടസ്സപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. അതേ സമയം കട തുറക്കുന്നതുമായി ബന്ധപ്പെട്ട് ലേബര്‍ ഒാഫിസറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും അത് പരാജയപ്പെടുകയാണ് . തിങ്കളാഴ്ച പ്രശ്ന പരിഹാരത്തിനായി വീണ്ടും ചര്‍ച്ച നടത്തും.
Attack on Kerala Police